ഹിന്ദുക്കള്‍ക്ക് നേരെ എത്രത്തോളം അതിക്രമങ്ങള്‍ നടക്കുന്നുവോ അത്രയധികം അവർ ഐക്യപ്പെടും ; ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ സംഘടിച്ചു ; ഹിന്ദുക്കള്‍ ഇല്ലാതായാല്‍ നാട് സിറിയ ആകുമെന്ന് മുന്നറിയിപ്പ്

Thousands of people from Bangladesh's Hindu community gathered at the Laldighi Maidan in Chittagong to demand rights and security from the interim government

Update: 2024-10-27 14:18 GMT

ധാക്ക : ബംഗ്ലാദേശില്‍ തീവ്ര ഇസ്ലാമിസ്റ്റുകളുടെ അക്രമണങ്ങള്‍ക്ക് ഇരയാകുന്ന ഹിന്ദുക്കള്‍ ഒടുവില്‍ സംഘടിച്ചു .ലാല്‍ദിഗി മൈതാനിയിലാണ് ആയിരക്കണക്കിന് ഹിന്ദുക്കള്‍ ഒത്തുചേർന്നത് .

ജനാധിപത്യ ശക്തി തകർന്നാല്‍ ബംഗ്ലാദേശ് വർഗീയതയുടെ സങ്കേതമായി മാറുമെന്ന് ബംഗ്ലാദേശിലെ പ്രമുഖ ഹിന്ദു സന്യാസി ചിൻമോയ് കൃഷ്ണ ദാസ് ബ്രഹ്മചാരി ഇടക്കാല സർക്കാരിന് മുന്നറിയിപ്പ് നല്‍കി . തങ്ങളെ ഈ രാജ്യത്ത് നിന്ന് പുറത്താക്കിയാല്‍ ബംഗ്ലാദേശ് തീർച്ചയായും അഫ്ഗാനിസ്ഥാനോ സിറിയയോ ആയി മാറും.

ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരായ അടിച്ചമർത്തലുകള്‍ക്കെതിരെ നടപടിയെടുക്കണം . ഉചിതമായ നഷ്ടപരിഹാരം നല്‍കണം. ഹിന്ദുക്കള്‍ക്കെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിക്കണം. അവർക്ക് നിയമപരമായ സംരക്ഷണം നല്‍കണമെന്നും ബംഗ്ലാദേശ് സനാതൻ ജാഗോറോണ്‍ മോഞ്ചോയുടെ വക്താവും പുണ്ഡരിക് ധാമിന്റെ തലവനുമായ ചിന്മയ് കൃഷ്ണ ദാസ് ബ്രഹ്മചാരി ആവശ്യപ്പെട്ടു.

ഹിന്ദുക്കള്‍ക്ക് നേരെ എത്രത്തോളം അതിക്രമങ്ങള്‍ നടക്കുന്നുവോ അത്രയധികം അവർ ഐക്യപ്പെടുമെന്നും ചിൻമോയ് ബ്രഹ്മചാരി പറഞ്ഞു. ഈ ഐക്യമാണ് ബംഗ്ലാദേശിന്റെ സംസ്കാരത്തിന്റെ ഐക്യം. ഈ ഐക്യം ഒരു തരത്തിലും തകർക്കാനാവില്ല.ഹിന്ദുക്കള്‍ എല്ലാ മണ്ഡലങ്ങളിലും ബഹുജന റാലികളും എല്ലാ ജില്ലകളിലും യോഗങ്ങളും നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

തുടർന്ന് ധാക്കയിലേക്ക് ലോങ് മാർച്ച്‌ നടത്തും. പാർലമെൻ്റില്‍ ഹിന്ദുക്കള്‍ക്ക് ആനുപാതികമായി സീറ്റ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.യോഗത്തില്‍ തപാനന്ദ് ഗിരി മഹാരാജ്, രവീശ്വരാനന്ദ് പുരി മഹാരാജ്, ലീലാരാജ് ഗൗർ ദാസ് ബ്രഹ്മചാരി, മഹന്ത് സച്ചിന്ദൻ പുരി മഹാരാജ്, മുരാരി ദാസ് ബാബാജി, പ്രഞ്ജലാനന്ദ് പുരി മഹാരാജ് എന്നിവർ സംസാരിച്ചു.

Tags:    

Similar News