ടെസ്റ്റ് ക്രിക്കറ്റിൽ വമ്പൻ നേട്ടവുമായി ഇന്ത്യൻ ടീം; ഒന്നര നൂറ്റാണ്ടിനിടെ ആദ്യം
ബെംഗളൂരു: ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 100 സിക്സര്‍ നേടുന്ന ആദ്യ ടീമായി ഇന്ത്യ. ഒന്നര നൂറ്റാണ്ടിന്റെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം ഈ റെക്കോർഡ് കരസ്ഥമാക്കുന്നത്. ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടെസ്റ്റിലാണ് ഇന്ത്യയുടെ റെക്കോര്‍ഡ് നേട്ടം. 29 സിക്‌സറുകൾ നേടിയ യശസ്വി ജൈസ്വാളാണ് ഈ നേട്ടത്തിലേക്ക് ഇന്ത്യയെ മുന്നിൽ നിന്നും നയിച്ചത്.
വെള്ളിയാഴ്ച നടന്ന ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്‌സിൽ വിരാട് കോഹ്‌ലി ഇന്ത്യയ്‌ക്കായി സിക്സ് അടിച്ചതോടെയാണ് ദശകങ്ങൾ നിലനിന്ന ഈ റെക്കോർഡ് തകർന്നത് . ബംഗ്ലാദേശ് പരമ്പരയ്ക്കിടെ ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ ഇംഗ്ലണ്ടിൻ്റെ റെക്കോർഡ് (89) രോഹിത് ശർമ്മയുടെ ടീം നേരത്തെ മറികടന്നിരുന്നു.
16ഉം 11ഉം സിക്സറുകളുമായി ശുഭ്മാൻ ഗില്ലും ക്യാപ്റ്റൻ രോഹിത്തും തൊട്ട് പുറകിലുണ്ട് . അതേസമയം ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ ന്യൂസിലാൻഡ് താരം ബ്രണ്ടൻ മക്കല്ലത്തിന്റെ റെക്കോർഡിനൊപ്പമെത്താനുള്ള ശ്രമത്തിലാണ് ജയ്‌സ്വാൾ. 2014ൽ 33 സിക്‌സറുകളുമായി മുൻ കിവി താരം ബ്രണ്ടൻ മക്കല്ലത്തിനാണ് നിലവിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് സിക്‌സറുകൾ പറത്തിയെന്ന റെക്കോർഡ്.