മഹാനവമി: നാളെ പൊതുഅവധി പ്രഖ്യാപിച്ച് സർക്കാർ

നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു

Update: 2024-10-10 09:34 GMT

തിരുവനന്തപുരം: മഹാനവമിയുമായി ബന്ധപ്പെട്ട് നാളെ (11.10.2024) സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ബാങ്കുകൾക്കും അവധി ബാധകമായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നേരത്തേ അവധി പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാന സർക്കാർ വെളളിയാഴ്ച പൊതു അവധി പ്രഖ്യാപിച്ചതിനാൽ നോർക്ക സർട്ടിഫിക്കറ്റ് ഒതന്റിക്കേഷന്‍ സെന്ററുകളില്‍ (തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്) അറ്റസ്റ്റേഷന്‍ സേവനം ഉണ്ടായിരിക്കുന്നതല്ല. അറ്റസ്റ്റേഷനായി ഈ തീയതി ലഭിച്ചവര്‍ക്ക് അടുത്ത പ്രവൃത്തിദിനങ്ങളില്‍ ഹാജരാകാവുന്നതാണ്.

Tags:    

Similar News