ചേലക്കരയിൽ കോൺഗ്രസ് നേതാവ് എൻ.കെ.സുധീർ ഡിഎംകെ സ്ഥാനാർഥി; പ്രഖ്യാപനവുമായി പി.വി.അൻവർ

സുധീർ ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മുൻപ് മത്സരിച്ചിട്ടുണ്ട്. കെപിസിസി സെക്രട്ടറി, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

Update: 2024-10-17 03:38 GMT

പാലക്കാട്: ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവും എഐസിസി അംഗവുമായ എൻ.കെ.സുധീർ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പി.വി.അൻവർ എംഎൽഎ. ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മുൻപ് മത്സരിച്ചിട്ടുണ്ട്. കെപിസിസി സെക്രട്ടറി, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

ഇടതു മുന്നണി വിട്ട അൻവർ ഡിഎംകെ എന്ന പേരിൽ സംഘടന രൂപീകരിച്ചിരുന്നു. നിലമ്പൂർ എംഎൽഎയാണ് നിലവിൽ അൻവർ. പാലക്കാടും ചേലക്കരയിലും ഡിഎംകെ സ്ഥാനാര്‍ഥി ഉണ്ടാകുമെന്ന് അൻവർ പറഞ്ഞു. അതേസമയം പാലക്കാട് താൻ മത്സരിക്കാനുള്ള സാധ്യതകളും അൻവർ തള്ളിക്കളയുന്നില്ല. ഇന്ന് വാർത്താ സമ്മേളനത്തിൽ നിലപാട് പ്രഖ്യാപിക്കുമെന്ന് അൻവർ വ്യക്തമാക്കി.

കോൺഗ്രസ് ക്യാംപിൽ പാലക്കാട് സ്ഥാനാർഥിക്കെതിരെ എതിർപ്പുണ്ട്. സിപിഎമ്മിനും ഇതുവരെ സ്ഥാനാർഥിയായില്ല. കോൺഗ്രസ് തള്ളിക്കളഞ്ഞ ആളിനെ തേടിയാണ് സിപിഎം പാലക്കാട് നടക്കുന്നത്. എൻ.കെ.സുധീർ വലിയ ജനപിന്തുണയുള്ള നേതാവാണ്. കഴിഞ്ഞ 3 മാസമായി ചേലക്കരയിൽ അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു. സുധീറിനെ മാറ്റിയതിൽ പാർട്ടിയിൽ വലിയ പ്രതിഷേധമുണ്ട്. പാലക്കാട് മത്സരിക്കുമോയെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ ‘‘ഡബിൾ എംഎൽഎ ആകാൻ പറ്റുമോയെന്ന് നോക്കാം. ഒരു സാധ്യതയും തള്ളുന്നില്ല’’.

Tags:    

Similar News