കാലുകുത്താൻ ഇടമില്ല; വേണാട് എക്സ്പ്രസില്‍ 2 സ്ത്രീകൾ കുഴഞ്ഞുവീണു
വേണാട് എക്സ്പ്രസിൽ അവസാന ആറ് കംപാർട്ടുമെന്റുകളിൽ ആളുകൾക്ക് കയറാൻ പോലുമാകാത്ത തിരക്കാണ്;
Update: 2024-09-23 06:27 GMT
തിരുവനന്തപുരം:∙ തിരുവനന്തപുരം– ഷൊർണൂർ വേണാട് എക്സ്പ്രസിൽ തിരക്കു കാരണം രണ്ട് യാത്രക്കാർ കുഴഞ്ഞു വീണു. ജനറൽ കംപാർട്ട്മെന്റിൽനിന്ന സ്ത്രീകളാണ് കുഴഞ്ഞു വീണത്. പിറവം റോഡ് കഴിഞ്ഞപ്പോഴാണ് സ്ത്രീകൾ കുഴഞ്ഞു വീണതെന്നു സഹയാത്രികർ പറഞ്ഞു. യാത്രക്കാർ ഇവർക്ക് പ്രഥമ ശുശ്രൂഷ നൽകി.
ഓണാവധി കഴിഞ്ഞതിനാൽ വലിയ തിരക്കാണ് ട്രെയിനുകളിൽ അനുഭവപ്പെടുന്നത്. ആവശ്യത്തിനു ട്രെയിനുകളില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. വേണാട് എക്സ്പ്രസിൽ അവസാന ആറ് കംപാർട്ടുമെന്റുകളിൽ ആളുകൾക്ക് കയറാൻ പോലുമാകാത്ത തിരക്കാണ്. തിരക്കിനിടയിൽ പലർക്കും പരുക്ക് പറ്റുന്നുണ്ട്. യാത്രാ ദുരിതം മാറാൻ കൂടുതൽ ട്രെയിനുകൾ വേണമെന്നാണു യാത്രക്കാരുടെ ആവശ്യം.