റാസൽഖൈമ റാസൽഖൈമയിൽ വിനോദ മോട്ടോർ സൈക്കിളിൽ സ്വകാര്യ വാഹനമിടിച്ച് മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് പെൺകുട്ടി കൾ മരിച്ചു. 14, 15 വയസുള്ള സ്വദേശി പെൺകുട്ടികളാണ് മരിച്ചത്.
വാഹനമോടിച്ച ഡ്രൈവറെ പൊലിസ് കസ്റ്റഡിയിലെടുത്തു. 37കാരനായ ഡ്രൈവറുടെ അശ്രദ്ധ കാരണമാണ് അപകടം ഉണ്ടായതെന്ന് റാസൽഖൈമ പൊലിസ് അറിയിച്ചു. ശനിയാഴ്ച വൈകിട്ടാണ് റാസൽഖൈമയി ലെ ഉൾറോഡിൽ അപകടമുണ്ടായ വിവരം പൊലീസ് ഓപ റേഷൻസ് ആസ്ഥാനത്ത് ലഭിച്ചത്. ഉടൻ തന്നെ പട്രോളിങ് സം ഘവും നാഷനൽ ആംബുലൻ വാഹനാപകടത്തെ തുടർന്ന് പൊലിസ് നടത്തിയ പരിശോധന സും സംഭവ സ്ഥലത്തെത്തി. ഗുരുതരമായി പരുക്കേറ്റ രണ്ട് പെൺകുട്ടികളെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷി ക്കാനായില്ല.
നിരപരാധികളുടെ ജീവൻ അപകടത്തിലാക്കുന്ന ഇത്തരം നിർഭാഗ്യകരമായ സംഭവ ങ്ങൾ തടയുന്നതിന് വാഹനമോ ടിക്കുന്നവർ ജാഗ്രത പാലിക്കണ മെന്നും ട്രാഫിക് നിയമങ്ങളും വേ ഗപരിധികളും പാലിക്കണമെന്നും റാസൽഖൈമ പൊലിസ് അഭ്യർ ത്ഥിച്ചു