ഗ്രൂപ്പ് വിഡിയോ കോളിങും മറ്റ് പുതിയ ഫീച്ചറകളുമായി വാട്‌സ്ആപ്പും ഫേസ്ബുക്കും

ഫേസ്ബുക്കും വാട്‌സ്ആപ്പും ഓരോ തവണ അപ്പ്‌ഡേറ്റ് ചെയ്യുമ്പോഴും പുതിയ ഫീച്ചറുകളുമായാണല്ലോ വരാറുള്ളത്. ഇപ്രാവശ്യവും വ്യത്യസ്തമായൊരു ഫീച്ചറുമായാണ് വരുന്നത്. ഫേസ്ബുക്കിന്റെ എഫ് 8 കോണ്‍ഫറന്‍സില്‍ അതിനൂതനവും സുരക്ഷയിലൂന്നിയതുമായ പുതിയ…

ഫേസ്ബുക്കും വാട്‌സ്ആപ്പും ഓരോ തവണ അപ്പ്‌ഡേറ്റ് ചെയ്യുമ്പോഴും പുതിയ ഫീച്ചറുകളുമായാണല്ലോ വരാറുള്ളത്. ഇപ്രാവശ്യവും വ്യത്യസ്തമായൊരു ഫീച്ചറുമായാണ് വരുന്നത്. ഫേസ്ബുക്കിന്റെ എഫ് 8 കോണ്‍ഫറന്‍സില്‍ അതിനൂതനവും സുരക്ഷയിലൂന്നിയതുമായ പുതിയ ഫീച്ചറുകളാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗ് അവതരിപ്പിച്ചത്.
ക്ലിയര്‍ ഹിസ്റ്ററി എന്ന പുതിയ ഫീച്ചറിലൂടെ നിങ്ങളുടെ ഫേസ്ബുക്കിലെ മുഴുവന്‍ സേര്‍ച്ച് ഹിസ്റ്ററിയും മായ്ച്ച് കളയാം. സൈറ്റുകള്‍ വഴിയും ആപ്പുകള്‍ വഴിയും ഫേസ്ബുക്ക് ശേഖരിക്കുന്ന വിവരങ്ങള്‍ പരസ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്നത് ഇതിലൂടെ തടയും. കുക്കീസ് ക്ലിയര്‍ ചെയ്യുന്നതിലൂടെ ഫേസ്ബുക്കില്‍ വരുന്ന സജഷനുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താം.

ഫേസ്ബുക്കിന്റെ കീഴിലുള്ള വാട്ട്‌സ്ആപ്പില്‍ ഇനി ഗ്രൂപ്പ് വീഡിയോ കോളിങ് സംവിധാനം ഒരുക്കാനുള്ള പുറപ്പാടിലാണ് ഫേസ്ബുക്ക്. ആകര്‍ഷകമായ ഇമോജി സ്റ്റിക്കേഴ്‌സ് സംവിധാനവും വാട്ട്‌സ്ആപ്പില്‍ അവതരിപ്പിക്കും.

വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ്, വോയ്‌സ്‌വീഡിയോ കോളിങ് എന്നിവക്ക് ലഭിച്ച അദ്ഭുതകരമായ വരവേല്‍പ്പാണ് പുതിയ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്താന്‍ കാരണമായെതന്നും സക്കര്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു.

കേംബ്രിഡ്ജ് അനലറ്റിക്ക എന്ന സ്വകാര്യ സംഘടന ഫേസ്ബുക്കില്‍ നിന്ന് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയ വിവാദവും അതിനെ തുടര്‍ന്ന് കോടതി കയറിയ സംഭവവുമൊക്കെ മുന്നില്‍ കണ്ടാണ് സുരക്ഷക്ക് പ്രാധാന്യം നല്‍കിയുള്ള എഫ്8 കോണ്‍ഫറന്‍സിന് സക്കര്‍ബര്‍ഗ് മുതിര്‍ന്നത്. കഴിഞ്ഞദിവസം ഇന്‍സ്റ്റാഗ്രാമിലും അടിമുടി മാറ്റമായിരുന്നു. വീഡിയോ കോളിങ്ങ് ഉള്‍പ്പെടെ അഞ്ച് പുതിയ ഫീച്ചറുകളാണ് ഇന്‍സ്റ്റാഗ്രാമിലേക്ക് എത്തുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story