
രാഷ്ട്രീയപ്പാര്‍ട്ടികള്‍ മാത്രമല്ല സ്ഥാനാര്‍ഥികളും ചര്‍ച്ചയാകുന്ന തിരഞ്ഞെടുപ്പുകളുടെ കാലമാണ് വരാനിരിക്കുന്നത്: എ.കെ. ആന്റണി
May 3, 2018കൊച്ചി: രാഷ്ട്രീയപ്പാര്‍ട്ടികള്‍ മാത്രമല്ല സ്ഥാനാര്‍ഥികളും ചര്‍ച്ചയാകുന്ന തിരഞ്ഞെടുപ്പുകളുടെ കാലമാണ് വരാനിരിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. തിരഞ്ഞെടുപ്പില്‍ ആരുടെ വോട്ടിനോടും അയിത്തമില്ല. കിട്ടാവുന്ന വോട്ടുകളെല്ലാം സമാഹരിക്കണണെന്നും എറണാകുളം ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുവെ അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. പാട്ടുംപാടി ജയിക്കുമെന്നും ശക്തനായ സ്ഥാനാര്‍ഥിയെയാണ് യു.ഡി.എഫ്. നിര്‍ത്തിയിരിക്കുന്നതെന്നും ആന്റണി വ്യക്തമാക്കി. മാണിയുടെ കാര്യം മുന്നണിയുടെ വിഷയമാണ്. ഇക്കാര്യത്തില്‍ വ്യക്തമായ അഭിപ്രായം പറയേണ്ടത് താനല്ല. കേരളത്തിലെ നേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു