
ടെലിവിഷന്‍ കണ്ടിരുന്നു ഭക്ഷണം കഴിക്കാമോ ?
January 24, 2019ടെലിവിഷന് മുന്നിലിരുന്ന് ഭക്ഷണം കഴിക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് മാറ്റണ്ട.എണ്ണയില്‍ വറുത്തതും എരിവേറിയതുമായ ആഹാര സാധനങ്ങള്‍ ഒഴിവാക്കി ഉണക്കി സൂക്ഷിക്കുന്ന പഴങ്ങള്‍ (ഡ്രൈ ഫ്രൂട്ട്‌സ് ) കഴിക്കുന്നത് നല്ലതാണ്. വൈറ്റമിനുകളുടെ കലവറയാണ് ഇത്തരം പഴങ്ങള്‍. ഈന്തപ്പഴം, പിസ്ത, ബദാം തുടങ്ങിയവ സ്ഥിരമായി കഴിച്ചാല്‍ ശരീരത്തിനാവശ്യമായ കാല്‍സ്യം, മഗ്‌നീഷ്യം, ആന്റി ഓക്സൈഡുകളെന്നിവ ലഭിക്കും. ശരീരത്തിലെ നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിക്കുവാനും ഇവ സഹായിക്കും. ഫൈബര്‍ ധാരാളമടങ്ങിയ പഴങ്ങള്‍ ദഹനവും വേഗത്തിലാക്കും.