ഗപ്പി കൃഷി നടത്താം വരുമാനം നേടാം
വീടുകളിലെ അലങ്കാരമായി മാറിയിരിക്കുകയാണ് ഗപ്പി എന്ന അലങ്കാര മത്സ്യം. ഈ മത്സ്യം ഇന്ന് സര്‍വ്വസാധാരണമാണ്. കണ്ണിനു കുളിര്‍മ നല്‍കുന്ന ഗപ്പികള്‍ കൊതുക് നിയന്ത്രത്തിനു ഏറ്റവും അനുയോജ്യമായ മീനാണ്.…
വീടുകളിലെ അലങ്കാരമായി മാറിയിരിക്കുകയാണ് ഗപ്പി എന്ന അലങ്കാര മത്സ്യം. ഈ മത്സ്യം ഇന്ന് സര്‍വ്വസാധാരണമാണ്. കണ്ണിനു കുളിര്‍മ നല്‍കുന്ന ഗപ്പികള്‍ കൊതുക് നിയന്ത്രത്തിനു ഏറ്റവും അനുയോജ്യമായ മീനാണ്.…
വീടുകളിലെ അലങ്കാരമായി മാറിയിരിക്കുകയാണ് ഗപ്പി എന്ന അലങ്കാര മത്സ്യം. ഈ മത്സ്യം ഇന്ന് സര്‍വ്വസാധാരണമാണ്. കണ്ണിനു കുളിര്‍മ നല്‍കുന്ന ഗപ്പികള്‍ കൊതുക് നിയന്ത്രത്തിനു ഏറ്റവും അനുയോജ്യമായ മീനാണ്. കൊതുക് നിയന്ത്രത്തിനു ഏറ്റവും അനുയോജ്യമായ മീനാണ് ഗപ്പി. മലേറിയ പോലുള്ള അസുഖങ്ങള്‍ നിയന്തിക്കാന്‍ ഇവയെ പ്രയോജനപ്പെടുത്താറുണ്ട്, മറ്റു മത്സ്യങ്ങളുടെ കൂട്ടത്തില്‍ വളര്‍ത്താവുന്ന ശാന്ത സ്വഭാവമുള്ള കൊച്ചു മത്സ്യമാണ് ഗപ്പി.
ആണ്‍ മത്സ്യങ്ങള്‍ 3 ഉം പെണ്‍ മത്സ്യങ്ങള്‍ 6 ഉം സെന്റീ മീറ്റര്‍ വരെ വളരുന്നു. ആണ്‍ മത്സ്യങ്ങളുടെ വാല്‍ചിറകുകള്‍ മയില്‍പീലി പോലെ ആകര്‍ഷനീയവും വര്‍ണ്ണ മനോഹരവുമാണ്. രൂപം കൊണ്ടും വര്‍ണ്ണ ഭംഗിയുള്ള വലിയ വാല്‍ കൊണ്ടും അഴകാര്‍ന്ന ആണ്‍ മത്സ്യങ്ങളെ വേഗത്തില്‍ തിരിച്ചറിയാം.നേരിയ ഉപ്പുരസവും ക്ഷാരഗുണവും ഉള്ള വെള്ളം ഇഷ്ടപ്പെടുന്നു,ചെറിയ മീനുകള്‍ ആയതു കൊണ്ടും 7 മുതല്‍ 8 വരെ പി എച്ച് ഉള്ള വെള്ളത്തില്‍ ജീവിക്കാന്‍ കഴിയുന്നത് കൊണ്ടും ഓക്‌സിജന്‍ അല്‍പ്പം കുറഞ്ഞ വെള്ളത്തിലും നിലനില്‍ക്കാന്‍ കഴിയുന്നത് കൊണ്ടും കൊതുക് കൂത്താടികള്‍ ഇഷ്ട വിഭാവമായത് കൊണ്ടും ഇവയെ ഓടകള്‍ പോലുള്ള അല്‍പ്പം മോശമായ വെള്ളത്തില്‍ വരെ വളര്‍ത്താന്‍ കഴിയും.വാലിന്റെ പ്രത്യേകത അനുസരിച്ചും, നിറത്തെ ആസ്പദമാക്കിയും ആണ് ഗപ്പികളെ തരം തിരിക്കുന്നത്.