
എം.ടി.വാസുദേവൻനായരുടെ രണ്ടാംമൂഴം നോവൽ കേസ് മാർച്ച് രണ്ടിലേക്ക് മാറ്റി
February 8, 2019എം.ടി.വാസുദേവൻനായരുടെ രണ്ടാംമൂഴം നോവൽ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ടുള്ള കേസ് പരിഗണിക്കുന്നത് മാർച്ച് രണ്ടിലേക്ക് മാറ്റി. കോഴിക്കോട് നാലാം അഡീഷനൽ ജില്ലാ കോടതിയാണ് കേസ് മാറ്റിയത്.തിരക്കഥ ഉപയോഗിക്കുന്നത് തടഞ്ഞുള്ള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംവിധായകൻ വി.എ.ശ്രീകുമാർ മേനോൻ നൽകിയ ഹർജിയും കേസിൽ മധ്യസ്ഥൻ വേണമെന്ന ആവശ്യത്തിനെതിരായ എം.ടി.യുടെ ഹർജിയുമാണ് വ്യാഴാഴ്ച പരിഗണിച്ചത്.