
യുവതിയുടെ മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത വിധം വെട്ടിനുറുക്കി ബാഗിലാക്കി അഴുക്കുചാലില്‍ കണ്ടെത്തി
May 5, 2018ന്യൂഡല്‍ഹി: കൗമാരക്കാരിയുടെ വെട്ടിനുറുക്കിയ മൃതദേഹം ബാഗിലാക്കി അഴുക്കുചാലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരം ഔട്ടര്‍ ഡല്‍ഹിയിലെ മെയ്ന്‍വാലി നഗറിലാണ് സംഭവം.
പെണ്‍കുട്ടിയുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്ത വിധം തകര്‍ത്തതിനു ശേഷമാണ് മൃതദേഹം വെട്ടിനുറുക്കിയിട്ടുള്ളത്. തോളില്‍ തൂക്കുന്ന ബാഗിനുള്ളിലാണ് മൃതദേഹം ഒളിപ്പിച്ചത്. ഇരയായ പെണ്‍കുട്ടിക്ക് 15 നും 18 നും ഇടയില്‍ പ്രായം ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു.
ആദ്യം പ്ലാസ്റ്റിക് ബാഗിലും പിന്നീട് തോള്‍ ബാഗിലുമാണ് മൃതദേഹ ഭാഗങ്ങള്‍ നിറച്ചിരിക്കുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.