കലാശപ്പോരിന് മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സ്
ഐപിഎല്‍ ട്വിന്റി20 കലാശപ്പോരിന് മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ 9 വിക്കറ്റിന് 147 റണ്‍സ് എടുത്തു.…
ഐപിഎല്‍ ട്വിന്റി20 കലാശപ്പോരിന് മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ 9 വിക്കറ്റിന് 147 റണ്‍സ് എടുത്തു.…
ഐപിഎല്‍ ട്വിന്റി20 കലാശപ്പോരിന് മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ 9 വിക്കറ്റിന് 147 റണ്‍സ് എടുത്തു. ചെന്നെെക്കായി രവീന്ദ്ര ജഡേജ, ഹര്‍ഭജന്‍ സിങ്, ബ്രാവോ, ദീപക് ചഹാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു.
25 പന്തില്‍ നിന്നും 38 റണ്‍സെടുത്ത റിഷഭ് പന്താണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. കോളിന്‍ മണ്‍റോ 27 റണ്‍സെടുത്ത് പുറത്തായി. ശിഖര്‍ ധവാന്‍ (14 പന്തില്‍ 18 റണ്‍സ്) ശ്രേയസ് അയ്യര്‍ (18 പന്തില്‍ നിന്ന് 13 റണ്‍സ്), റൂഥര്‍ഫോര്‍ഡ് (12 പന്തില്‍ 10 റണ്‍സ്) കീമോ പൗള്‍ (7 പന്തില്‍ 3 റണ്‍സ്) എന്നിവര്‍ നിലയുറപ്പിക്കും മുന്നേ ക്രീസ് വിട്ടു. ചെന്നെെക്കായി ഇമ്രാന്‍ താഹിറും ഒരു വിക്കറ്റ് എടുത്തു.
ഞായറാഴ്ചയാണ് മുംബൈ-ചെന്നൈ ഫൈനല്‍. ചെന്നൈയുടെ എട്ടാം ഫൈനലാണിത്. 2015ലാണ് ചെന്നൈയും മുംബൈയും അവസാനം ഫൈനലില്‍ ഏറ്റുമട്ടിയത്. അന്ന് മുംബൈയ്ക്കായിരുന്നു ജയം. 2013ലും 2010ലും ഇരു ടീമുകളും ഫൈനലില്‍ പരസ്പരം ഏറ്റുമുട്ടിയിരുന്നു