കൊടുവള്ളിയിൽ ബൈക്കിൽ പിക്കപ്പ് വാനിടിച്ച് വിദ്യാർഥി മരിച്ചു
July 8, 2019കോഴിക്കോട് : കൊടുവള്ളിയിൽ ബൈക്കിൽ പിക്കപ്പ് വാനിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. മുസ്‌ലിം ലീഗ് മുക്കം നഗരസഭാ ജനറൽ സെക്രട്ടറി തിരുവമ്പാടി കല്ലുരുട്ടി അബ്ദുൽഗഫൂറിന്റെ മകൻ അഹമ്മദ് ഷാൻ (21) ആണ് മരിച്ചത്.രാവിലെ ആറരയോടെ ദേശീയപാതയിൽ കൊടുവള്ളിക്കടുത്ത വെണ്ണക്കാട് കിംസ് ഹോസ്പിറ്റലിന് സമീപമാണ് അപകടം. കർണാടക രജിസ്ട്രേഷനിലുള്ള പച്ചക്കറി കയറ്റിയ പിക്കപ്പ്‌വാൻ അഹമ്മദ് ഷാൻ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. കോയമ്പത്തൂർ സി.എം.എസ്. കോളേജിലെ രണ്ടാംവർഷ ഫിസിക്കൽ എജ്യുക്കേഷൻ വിദ്യാർഥിയാണ്.