ഒന്‍പതാം തവണയും കോപ്പ അമേരിക്ക ഫുട്ബോള്‍ കിരീടം സ്വന്തമാക്കി ബ്രസീല്‍

ഒന്‍പതാം തവണയും കോപ്പ അമേരിക്ക ഫുട്ബോള്‍ കിരീടം സ്വന്തമാക്കി ബ്രസീല്‍

July 8, 2019 0 By Editor

ഒന്‍പതാം തവണയും കോപ്പ അമേരിക്ക ഫുട്ബോള്‍ കിരീടം സ്വന്തമാക്കി ബ്രസീല്‍. മാറക്കാന സ്റ്റേഡിയത്തില്‍ പൊരുതിനിന്ന പെറുവിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് ആതിഥേയരായ ബ്രസീല്‍ കിരീടത്തില്‍ മുത്തമിട്ടത്. ഒന്നാം പകുതിയില്‍ 2-1 എന്ന സ്കോറില്‍ മുന്നിലായിരുന്നു ബ്രസീല്‍.എവര്‍ട്ടന്‍ (15), ഗബ്രിയേല്‍ ജെസ്യൂസ് (45+3), റിച്ചാര്‍ലിസന്‍ (90, പെനല്‍റ്റി) എന്നിവരാണ് ബ്രസീലിന്റെ ഗോളുകള്‍ നേടിയത്.

ക്യാപ്റ്റന്‍ പൗലോ ഗ്യുറെയ്റോയുടെ വകയായിരുന്നു പെറുവിന് ആശ്വാസഗോള്‍ ലഭിച്ചത്. 44-ാം മിനിറ്റില്‍ ഗ്യുറെയ്റോ പെനല്‍റ്റിയില്‍നിന്നാണ് ഈ ഗോള്‍ നേടിയത്.