സിഒടി നസീര്‍ വധശ്രമക്കേസ്; അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

കണ്ണൂര്‍: സിഒടി നസീര്‍ വധശ്രമക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍നായ തലശ്ശേരി സിഐയെ സ്ഥലം മാറ്റി. സിഐ വികെ വിശ്വംഭരന്‍ ഇന്ന് ചുമതലയൊഴിഞ്ഞു. കാസര്‍കോട് ജില്ലയിലേക്കാണ് വിശ്വംഭരനെ സ്ഥലം മാറ്റിയിരിക്കുന്നത്.…

കണ്ണൂര്‍: സിഒടി നസീര്‍ വധശ്രമക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍നായ തലശ്ശേരി സിഐയെ സ്ഥലം മാറ്റി. സിഐ വികെ വിശ്വംഭരന്‍ ഇന്ന് ചുമതലയൊഴിഞ്ഞു. കാസര്‍കോട് ജില്ലയിലേക്കാണ് വിശ്വംഭരനെ സ്ഥലം മാറ്റിയിരിക്കുന്നത്. എസ്ഐ ഹരീഷിനും ഉടന്‍ സ്ഥലംമാറ്റമുണ്ടാകും. കേസിന്റെ നിര്‍ണായകഘട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റുന്നത്. നേരത്തെ സ്ഥലംമാറ്റ നീക്കം വിവാദമായപ്പോള്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ നിലവിലെ അന്വേഷണസംഘം തുടരുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉറപ്പ് നല്‍കിയിരുന്നതാണ്. കേസ് അന്വേഷിക്കുന്ന അന്വേഷണ ഉദ്യേഗസ്ഥരെ മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഉറപ്പ് നല്‍കിയിരുന്നു.

നസീര്‍ വധശ്രമക്കേസില്‍ എഎന്‍ ഷംസീര്‍ എംഎല്‍എയുടെ മൊഴി എടുക്കാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story