ദുരിതാശ്വാസ നിധി; സര്‍ക്കാറിനെ വിമര്‍ശിച്ച ധര്‍മ്മജന്‍ ബൊള്‍ഗാട്ടിക്കെതിരെ   സിപിഎം സൈബര്‍ പോരാളികള്‍

ദുരിതാശ്വാസ നിധി; സര്‍ക്കാറിനെ വിമര്‍ശിച്ച ധര്‍മ്മജന്‍ ബൊള്‍ഗാട്ടിക്കെതിരെ സിപിഎം സൈബര്‍ പോരാളികള്‍

August 15, 2019 0 By Editor

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന്റെ നഷ്ടപരിഹാരം തന്നെ കൊടുത്തു തീര്‍ത്തിട്ടില്ല. ദുരിതാശ്വാസ നിധിയിലേക്ക് പണം ലഭിക്കുന്നതല്ലാതെ ഇത് ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയം ആയിരുന്നെന്ന് നടന്‍ ധര്‍മ്മജന്‍. സ്വകാര്യ ചാനലിന്റെ പിരിപാടിയില്‍ പങ്കെടുക്കുമ്ബോഴാണ് ധര്‍മ്മജന്‍ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഉൾക്കൊള്ളാതെ അദ്ദേഹത്തിനെതിരെ പോരിനിറങ്ങിയിരിക്കുകയാണ് ചില സിപിഎം സൈബര്‍ പോരാളികള്‍.സോഷ്യൽ മീഡിയയിൽ ഇദ്ദേഹത്തിനു തെറിയുടെ പൊങ്കാലയാണ്.
സര്‍ക്കാറിന് എല്ലാ സംവിധാനങ്ങളും ഉണ്ടായിട്ടു പോലും കഴിഞ്ഞ പ്രളയക്കെടുതിയില്‍ അകപെട്ടവര്‍ക്ക് പണം ലഭിക്കുന്നില്ലെന്നാണ് ധര്‍മ്മജന്‍ ചൂണ്ടിക്കാട്ടിയത്. 
ധര്‍മ്മജന്‍ ദിലീപിന്റെ സുഹൃത്തായതു കൊണ്ടാണ് ഈ കുപ്രചരണവുമായി രംഗത്തുവന്നതെന്നാണ് സിപിഎം സൈബര്‍ അനുയായികള്‍ ഉന്നയിക്കുന്ന ആക്ഷേപം.