കോട്ടക്കുന്ന് അതീവ അപകട മേഖല : അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുമെന്ന് നഗരസഭ

കോട്ടക്കുന്ന് അതീവ അപകട മേഖല : അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുമെന്ന് നഗരസഭ

August 15, 2019 0 By Editor

കോട്ടക്കുന്ന് അതീവ അപകട മേഖല, വീണ്ടും ഭീകരമായ തോതില്‍ മണ്ണിടിയാനുള്ള സാധ്യതയുണ്ടെല്ല് ജിയോളജി സംഘം കണ്ടെത്തി. മലപ്പുറത്തിന്റെ ഹൃദയഭൂമിയും ടൂറിസ്റ്റ് കേന്ദ്രവുമായ കോട്ടക്കുന്നില്‍ കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിഞ്ഞ് വീണ് മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. കോട്ടക്കുന്നില്‍ വീണ്ടും അപകട സാധ്യതയുള്ളതായാണ് ജിയോളജി സംഘത്തിന്റെ റിപ്പോര്‍ട്ട്.
ഇതിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്തെ അനധികൃത കെട്ടിങ്ങള്‍ പൊളിക്കുമെന്നു നഗരസഭ അറിയിച്ചു.  കോട്ടക്കുന്നിന്‍റെ പടിഞ്ഞാറ്,വടക്ക് ഭാഗങ്ങള്‍ വാസയോഗ്യമല്ലെന്നാണ് അധികൃതരുടെ വിലയിരുത്തല്‍