
കേരളത്തില്‍ ഏറ്റവും കൂടുതല്‍ സെല്‍ഫിയെടുക്കപ്പെട്ട സെലിബ്രിറ്റികള്‍; മുന്‍നിരയില്‍ ടോവിനോ, ബോബി ചെമ്മണ്ണൂര്‍, സി.കെ. വിനീത്
August 27, 2019കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ സെല്‍ഫിയെടുക്കപ്പെട്ട സെലിബ്രിറ്റികളായി തെരഞ്ഞെടുക്കപ്പെട്ടത് ടോവിനോ തോമസ്, ബോബി ചെമ്മണൂര്‍, സി.കെ. വിനീത് എന്നിവരെ. സംസ്ഥാനത്തെ സെല്‍ഫി സ്റ്റാര്‍ മത്സരത്തിലാണ് ഇവരെ തെരഞ്ഞെടുത്തത്. സിനിമാരംഗത്ത് നിന്ന് ടോവിനോ തോമസിനേയും ജീവകാരുണ്യം, ബിസിനസ് രംഗങ്ങളില്‍ നിന്ന് ബോബി ചെമ്മണൂരിനേയും സ്പോര്‍ട്സ് രംഗത്തുനിന്ന് സി.കെ. വിനീതിനേയും തെരഞ്ഞെടുക്കുകയായിരുന്നു. പൊതുജനങ്ങള്‍ അയച്ച താരങ്ങളോടൊപ്പമുള്ള സെല്‍ഫികളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിലാണ് സെല്‍ഫി സ്റ്റാറുകളെ തെരഞ്ഞെടുത്തത്.ഇവര്‍ മൂന്നുപേരേയും സെല്‍ഫി സ്റ്റാറുകളായി തെരഞ്ഞെടുത്തതിന് ശേഷം സെല്‍ഫികള്‍ പോസ്റ്റ് ചെയ്തവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തി. മത്സരത്തിനയച്ച സെല്‍ഫികളില്‍ നിന്നും രതീഷ് കുളങ്ങരയ്ക്കാണ് നറുക്കു വീണത്. മാരുതി സ്വിഫ്റ്റ് കാറാണ് സമ്മാനം.