
തരിഗാമിയെ കാണാന്‍ യെച്ചൂരി കാശ്‌മീരിലേക്ക്
August 29, 2019സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാന്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് ജമ്മു കാശ്മീരിലെത്തും. കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ചാണ് തരിഗാമിയെ കാണാന്‍ സുപ്രീംകോടതി യെച്ചൂരിക്ക് അനുമതി നല്‍കിയത്. പകല്‍ 9.55നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് യാത്ര. തരിഗാമിയെ സന്ദര്‍ശിച്ച ശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കുമെന്നും യെച്ചൂരി പറഞ്ഞു.