
പ്രധാനമന്ത്രി ഇന്ന് അമേരിക്കയിലേക്ക്
September 20, 2019ഏഴ് ദിവസത്തെ പര്യടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി അമേരിക്കയിലേക്ക് തിരിക്കും. നാളെ ഉച്ച മുതലാണ് മോദിയുടെ ഔദ്യോഗിക സന്ദര്‍ശനത്തിന് തുടക്കമാകുന്നത്. യോര്‍ക്കിലും ഹൂസ്റ്റണിലും നടക്കുന്ന പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഇരുപത്തിനാലിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചക്ക് പിന്നാലെ വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.