വനിതാ ഡോക്ടറെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച്‌ തിരുവനന്തപുരത്ത് ഇന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം

September 20, 2019 0 By Editor

തിരുവനന്തപുരം: പളളിക്കല്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ വനിതാ ഡോക്ടറെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച്‌ തിരുവനന്തപുരത്ത് ഇന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം. തിരുവനന്തപുരം ജില്ലയില്‍ ഇന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധ സമരം. കെജിഎംഒഎയുടെ നേതൃത്വത്തിലാണ് ഇന്ന് ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുന്നത്.

ഡോക്ടര്‍മാരുടെ സമരത്തെ തുടര്‍ന്ന് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്ന് ഒപി പ്രവര്‍ത്തിക്കില്ല. കാഷ്വാലിറ്റി വിഭാഗം മാത്രമേ പ്രവര്‍ത്തിക്കുകയുളളൂ. ഐഎംഎയുടെ നേതൃത്വത്തില്‍ രണ്ട് മണിക്കൂര്‍ ഒപി ബഹിഷ്‌കരിക്കുന്നതിനാല്‍ സമരം സ്വകാര്യ ആശുപത്രികളേയും ബാധിച്ചേക്കും