നരേന്ദ്ര മോദിക്കും അജിത് ഡോവലിനും ജെയ്‌ഷെ ഭീഷണി; ചൈനീസ് ഡ്രോണുകള്‍ ഉപയോഗിച്ച് പാക്കിസ്ഥാൻ ആയുധങ്ങള്‍ കടത്തിയെന്ന് രഹസ്യാന്വേഷണ വിഭാഗം " രാജ്യത്തെ 30 നഗരങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയും വധക്കാന്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐ മേജര്‍ ജെയ്‌ഷെ…
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയും വധക്കാന്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐ മേജര്‍ ജെയ്‌ഷെ…
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയും വധക്കാന്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐ മേജര്‍ ജെയ്‌ഷെ മൊഹമ്മദുമായി സഹകരിക്കുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.ജയ്ഷെ കമാന്‍ഡര്‍ ഷംസീര്‍ വാണി അനുയായികള്‍ക്ക് അയച്ച കൈകൊണ്ടെഴുതിയ കത്തിന്റെ പകര്‍പ്പാണ് രഹസ്യാന്വേഷണ ഏജന്‍സിക്ക് ചോര്‍ന്നു കിട്ടിയത്. ഇതില്‍ ഈ മാസം 25നും 30 നും ഇടയില്‍ ആക്രമണങ്ങള്‍ നടത്തുമെന്നാണ് സൂചനയുള്ളത്. ഇതേത്തുടര്‍ന്ന് ഭീഷണിയുള്ള നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നാല് വ്യോമ കേന്ദ്രങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. ഇതേത്തുടര്‍ന്ന് പഠാന്‍കോട്ടില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. അതിനിടെ പാക്കിസ്ഥാനില്‍ നിന്ന് പഞ്ചാബിലേക്ക് തീവ്രവാദികള്‍ വന്‍തോതില്‍ ആയുധങ്ങള്‍ കടത്തിയെന്നുള്ള റിപ്പോര്‍ട്ടും പുറത്തുവരുന്നു. ചൈനീസ് ഡ്രോണുകള്‍ ഉപയോഗിച്ചാണ് ആയുധങ്ങള്‍ കടത്തിയത്. എണ്‍പത് കിലോ ആയുധങ്ങള്‍ കടത്തിയെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.