
പാലാ ഉപതിരഞ്ഞെടുപ്പ്; മാണി സി കാപ്പന്‍ മുന്നില്‍
September 27, 2019പാലാ ഉപതിരഞ്ഞെടുപ്പില്‍ ഫലസൂചന പുറത്തുവന്നപ്പോൾ മാണി സി.കാപ്പന്‍ 4180 വോട്ടുകള്‍ക്ക് മുന്നില്‍. പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണി തുടങ്ങിയത്. യുഎഡിഎഫിന്റെ ശക്തി കേന്ദ്രമായ രാമപുരം പഞ്ചായത്തിലാണ് എല്‍ഡിഎഫ് ലീഡ് നേടുന്നത്. ബിജെപി ഇവിടെ എല്‍ഡിഎഫിന് വോട്ട് മറിച്ചെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം രംഗത്തെത്തിയിട്ടുണ്ട്.
പോസ്റ്റല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണിയത്. 15 പോസ്റ്റല്‍ വോട്ടുകളും 14 സര്‍വീസ് വോട്ടുകളുമാണുണ്ടായിരുന്നത്. 15 പോസ്റ്റല്‍ വോട്ടുകളില്‍ മൂന്നെണ്ണം അസാധുവായി. വോട്ടിനോടൊപ്പമുള്ള ഡിക്ലറേഷന്‍ ലഭിക്കാത്തതിനാലാണ് അസാധുവായത്.