രാത്രി യാത്ര നിരോധനം: പിന്തുണയുമായി രാഹുൽ ഗാന്ധി വയനാട്ടിൽ
October 4, 2019ദേശീയപാതാ യാത്രാ നിരോധനവുമായി ബന്ധപ്പെട്ട് നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി വയനാട്ടിലെ സമരപ്പന്തലിൽ എത്തി . എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, എം.പി എം കെ രാഘവൻ തുടങ്ങിയവർ രാഹുൽ ഗാന്ധിയുടെ കൂടെ സമരപ്പന്തലിൽ എത്തി.പത്ത് മണിയോടെ കൽപറ്റയിലേക്ക് തിരിക്കുന്ന അദ്ദേഹം കലക്ട്രേറ്റിൽ നടക്കുന്ന ദിശ മോണിറ്ററിംഗ് കമ്മിറ്റിയിൽ പങ്കെടുത്ത ശേഷമാണ് ഡൽഹിയിലേക്ക് മടങ്ങുക.