ചൈനീസ് പൗരന്മാര്‍ക്കുള്ള ഇ-വിസ നയത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഇന്ത്യ

ചൈനീസ് പൗരന്മാര്‍ക്കുള്ള ഇ-വിസ നയത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഇന്ത്യ. ബീജിംഗിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒക്ടോബര്‍ മുതല്‍ ചൈനീസ് പൗരന്മാര്‍ക്ക് ഒന്നിലധികം തവണ പ്രവേശിക്കാന്‍ കഴിയുന്ന…

ചൈനീസ് പൗരന്മാര്‍ക്കുള്ള ഇ-വിസ നയത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഇന്ത്യ. ബീജിംഗിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒക്ടോബര്‍ മുതല്‍ ചൈനീസ് പൗരന്മാര്‍ക്ക് ഒന്നിലധികം തവണ പ്രവേശിക്കാന്‍ കഴിയുന്ന 5 വര്‍ഷ കാലാവധിയുള്ള ഇ- ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാമെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി. 80 ഡോളറാണ് വിസയ്ക്ക് ഈടാക്കുന്നതെന്നും എംബസി അറിയിച്ചു.

30 ദിവസത്തേക്കുള്ള സിംഗിള്‍ എന്‍ട്രി ഇ- വിസയുടെ ചാര്‍ജ് 25 ഡോളറായി കുറച്ചെന്നും ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ഇ- വിസയുടെ ചാര്‍ജ് 40 ഡോളറാക്കിയെന്നും അധികൃതര്‍ അറിയിച്ചു. ഇ- മെഡിക്കല്‍ വിസ, ഇ- ബിസിനസ് വിസ, ഇ- കോണ്‍ഫറന്‍സ് വിസ, എന്നിവയെല്ലാം ഇന്ത്യന്‍ ഇ വിസയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകും.

ഇ വിസയില്‍ ഇളവ് വരുത്തിയതോടെ ചൈനീസ് സഞ്ചാരികല്‍ കൂടുതലായി ഇന്ത്യയിലേക്കെത്തുമെന്നും ഇതുവഴി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story