കോണ്‍ഗ്രസില്‍ നിന്ന് നടി ഭാവന ബിജെപിയിലേക്ക്

ബംഗളുരൂ: കന്നടയിലെ പ്രശസ്ത സിനിമാ നടി ഭാവന ബിജെപിയില്‍ ചേര്‍ന്നു. ബംഗളൂരു തെരഞ്ഞടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് നടി ബിജെപിയില്‍ ചേര്‍ന്നത്. സംസ്ഥാനത്തെ പ്രമുഖ നേതാക്കന്‍മാരും വാര്‍ത്താ സമ്മേളനത്തില്‍ ഭാവനയ്‌ക്കൊപ്പമുണ്ടായിരുന്നു. നേരത്തെ കോണ്‍ഗ്രസിനൊപ്പമായിരുന്നു ഭാവന.

കര്‍ണാടകയില്‍ ഏറെ ആരാധകരുള്ള നടിയാണ് ഭാവന. മികച്ച നടിക്കുള്ള സംസ്ഥാനസര്‍ക്കാരിന്റെ പുരസ്‌കാരവും ഭാവനയ്ക്ക് ലഭിച്ചിരുന്നു. 2013ലെ നിയമസഭാ തെരഞ്ഞടുപ്പിലും 2014 ലെ ലോക്‌സഭാ തെരഞ്ഞടുപ്പിലും കോണ്‍ഗ്രസിന്റെ പ്രചരണരംഗത്തെ പ്രമുഖമുഖമായിരുന്നു ഭാവന. ഭാവനയുടെ പാര്‍ട്ടി മാറ്റം വലിയ സഹായകമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *