
മറുനാടൻതൊഴിലാളിയെ ഭാഷ ചതിച്ചത് നാട്ടുകാർക്ക് കൗതുകക്കാഴ്ചയ്ക്ക് വഴിയൊരുക്കി
October 17, 2019മറുനാടൻതൊഴിലാളിയെ ഭാഷ ചതിച്ചത് നാട്ടുകാർക്ക് കൗതുകക്കാഴ്ചയ്ക്ക് വഴിയൊരുക്കി. പാറക്കടവിൽ താമസിക്കുന്ന യുവാവ് നാദാപുരത്തെ ജോലി സ്ഥലത്തേക്ക് പോകാൻ പാറക്കടവിലെ ജീപ്പ് സ്റ്റാൻഡിലെത്തിയപ്പോൾ അകത്ത് കയറിയിരിക്കാൻ ഇടമില്ലായിരുന്നു. ജീപ്പിൽ ഇരിക്കാൻ സ്ഥലമില്ലെന്ന് ഡ്രൈവറോട് പറഞ്ഞപ്പോൾ, ജീപ്പിന് പുറകിൽ നിന്നോളാൻ മലയാളത്തിൽ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഹിന്ദി മാത്രം വശമുള്ള യുവാവിന് കാര്യം പിടികിട്ടിയില്ല.തന്നോട് ജീപ്പിന്റെ മുകളിൽ കയറി ഇരിക്കാനാണ് പറഞ്ഞത് എന്ന് കരുതി ആശാൻ അവിടെ കേറിയിരുന്നു യാത്ര തുടങ്ങി.അവരുടെനാട്ടിൽ ഇത്തരംയാത്രകൾ സർവസാധാരണമാണല്ലോ, എന്നാൽ യുവാവ് ജീപ്പിനു മുകളിൽ കയറിയത് ഡ്രൈവർ അറിഞ്ഞതുമില്ല.നാട്ടുകാരും മറ്റ് യാത്രക്കാരും ജീപ്പിനെ നോക്കി ചിരിക്കുന്നതും മറ്റും ഡ്രൈവർ കണ്ടിരുന്നു.എന്നാൽ സംഗതി പിടുത്തം കിട്ടുമ്പോളേക്കും വാഹനം നാദാപുരത്ത് എത്തിയിരുന്നു.