പ്രധാനമന്ത്രിയുടെ മൂന്നാമത്തെ നേപ്പാള്‍ സന്ദര്‍ശനം ഇന്ന്
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ മൂന്നാമത്തെ നേപ്പാള്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകുന്നു.രണ്ടു ദിവസത്തെ നേപ്പാള്‍ സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു പുറപ്പെടുന്നത്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം…

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ മൂന്നാമത്തെ നേപ്പാള്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകുന്നു.രണ്ടു ദിവസത്തെ നേപ്പാള്‍ സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു പുറപ്പെടുന്നത്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മോദി നേപ്പാള്‍ സന്ദര്‍ശിക്കുന്നത്.
നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുമായി മോദി ഔദ്യോഗിക ചര്‍ച്ച നടത്തും. ഇന്ത്യയുടെ സഹായത്തോടെ നിര്‍മ്മിക്കുന്ന 900 മെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുത പദ്ധതിക്ക് ഇരു പ്രധാനമന്ത്രിമാരും ഒന്നിച്ച് തറക്കല്ലിടും. പ്രധാനമന്ത്രിയായശേഷം മോദിയുടെ മൂന്നാം നേപ്പാള്‍ സന്ദര്‍ശനമാണിത്. 2014ല്‍ സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുക്കാനായിരുന്നു ആദ്യ സന്ദര്‍ശനം.