എസ്‍ഡിപിഐക്കെതിരെ മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ

എസ്‍ഡിപിഐക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി കേന്ദ്ര മന്ത്രി വി മുരളീധരന്‍ രംഗത്ത്. നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ ഏറ്റുപറച്ചില്‍ ഒരു കുറ്റസമ്മതമായി കരുതാനേ തരമുള്ളൂവെന്നും ഈ നാട്ടിലെ സകലനീതിന്യായ സംവിധാനങ്ങളേയും സര്‍വ്വോപരി ഭരണഘടനയേയും വെല്ലുവിളിച്ചുകൊണ്ട് എസ്.ഡി.പി.ഐ. ഉള്‍പ്പെടെയുള്ളവര്‍ തെരുവില്‍ അഴിഞ്ഞാടിയപ്പോള്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പൊലീസും അവര്‍ക്ക് വായ്ത്താരി പാടുകയാണ് ചെയ്തതെന്നുമാണ് മുരളീധരന്റെ പ്രതികരണം. ഫേസ്ബുക് പോസ്റ്റിലൂടെയാണ് മുരളീധരന്‍ പ്രതികരണവുമായി എത്തിയത്. എസ്.ഡി.പി.ഐ. മാത്രമല്ല ഇവിടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മറ്റിതരസംഘടനകളും പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ മറവില്‍ രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്നതാണ് യാഥാര്‍ത്ഥ്യമെന്നും ചിലര്‍ തെരുവ് യുദ്ധം നടത്തുമ്പോൾ മറ്റുചിലര്‍ ബൗദ്ധികതീവ്രവാദത്തിലൂടെ ജനങ്ങളെ കേന്ദ്രസര്‍ക്കാരിനെതിരെ ഇളക്കിവിടുകയാണെന്നും മുരളീധരന്‍ പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story