മലപ്പുറത്ത് സ്‌കൂള്‍ ബസില്‍ നിന്നും തെറിച്ചുവീണ വിദ്യാര്‍ത്ഥി മരിച്ചു

മലപ്പുറത്ത് സ്‌കൂള്‍ ബസില്‍ നിന്നും തെറിച്ചുവീണ വിദ്യാര്‍ത്ഥി മരിച്ചു

February 4, 2020 0 By Editor

മലപ്പുറത്ത് സ്‌കൂള്‍ ബസില്‍ നിന്നും തെറിച്ചുവീണ വിദ്യാര്‍ത്ഥി മരിച്ചു.കുറുവ എയുപി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥി ഫര്‍സീന്‍ ആണ് മരിച്ചത്. രാവിലെ പത്ത് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കുട്ടികളേയും കൊണ്ട് സ്‍കൂളിലേക്ക് വരുകയായിരുന്ന ബസിന്റെ വാതിലിലൂടെ കുട്ടി പുറത്തേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. ബസിന്റെ ചക്രം കയറിയിറങ്ങിയ കുട്ടിയെ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.

ബസില്‍ ഡ്രൈവര്‍ അല്ലാതെ സഹായത്തിനായി മറ്റാരും ഉണ്ടായിരുന്നില്ലെന്നും. കുട്ടികളെ കുത്തിനിറച്ചാണ് കൊണ്ടുപോയിരുന്നതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.