പൗരത്വ ഭേദഗതി നിയമം ഫാസിസ്റ്റ് ഭരണകൂടത്തിന്റെ പുതിയ പരസ്യമെന്ന് *കെ.ഇ.എൻ

പൗരത്വ ഭേദഗതി നിയമം ഫാസിസ്റ്റ് ഭരണകൂടത്തിന്റെ പുതിയ പരസ്യമെന്ന് കെ.ഇ.എൻ. എം ഇ എസ് മതേതര ബഹുസ്വര കൂട്ടായ്മ കുന്ദമംഗലത്ത് വെച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി ബില്ലല്ല മറിച്ച് പൗരത്വത്തിനെ എതിർക്കുന്ന പൗരത്വ വിരുദ്ധ ബില്ലന്ന് അദ്ധേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ എം ഇ എസ് ആർട്സ് &സയൻസ് കോളേജ് ചാത്തമംഗലം മാനേജിംഗ് കമ്മിറ്റി വൈസ് ചെയർമാൻ എം. എം. ഹുസൈൻ അധ്യക്ഷത വഹിച്ചു. നിജേഷ് അരവിന്ദ് മുഖ്യ പ്രഭാഷണം നടത്തി, എം ഇ എസ് ജില്ലാ ജോയിന്റ് സെക്രട്ടറി ടി പി എം സജൽ മുഹമ്മദ്‌, കോളജ് പ്രിൻസിപ്പൽ പ്രൊഫസർ അബ്ദുൽ അസീസ് , എം ഇ എസ് കോഴിക്കോട് താലൂക്ക് പ്രസിഡണ്ട് ഹാഷിം കടാക്കലകം, താലൂക്ക് സെക്രട്ടറി അഡ്വ. ഷമീം പക്സാൻ, എം ഇ എസ് താമരശേരി താലൂക്ക് പ്രസിഡണ്ട് ടി കെ സി മുഹമ്മദ്‌, എം ഇ എസ് യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് നവാസ് കോയിശേരി, പി. ടി അസൈൻകുട്ടി, പ്രൊഫസർ അബ്ദുൽ റസാഖ്, അബ്ദുറഹിമാൻ താമരശ്ശേരി, ബഷീർ മാസ്റ്റർ, ഷാഫി പുൽപ്പാറ,ഷമീം അഹമ്മദ്, പ്രസംഗിച്ചു. എം ഇ എസ് കോളേജ് മാനേജിംഗ് കമ്മിറ്റി ട്രഷറർ പി.പി. അബ്ദുള്ള സ്വാഗതവും ജോയിന്റ് സെക്രട്ടറി ആർ,.കെ. ഷാഫി നന്ദിയും പറഞ്ഞു.

കോഴിക്കോട് നിന്നും ഉടൻ സംപ്രേഷണം ആരംഭിക്കുന്നു

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story