പൊലീസിലെ തോക്കുകള്‍ ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച പരിശോധിക്കും
തിരുവനന്തപുരം: പൊലീസിലെ തോക്കുകള്‍ ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച പരിശോധിക്കും. തോക്കും തിരയും കാണാതായെന്ന സിഎജി റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. തിരുവനന്തപുരത്തെ എസ്.എ.പി ക്യാംപില്‍ തോക്കുകളെത്തിക്കാന്‍…

തിരുവനന്തപുരം: പൊലീസിലെ തോക്കുകള്‍ ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച പരിശോധിക്കും. തോക്കും തിരയും കാണാതായെന്ന സിഎജി റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. തിരുവനന്തപുരത്തെ എസ്.എ.പി ക്യാംപില്‍ തോക്കുകളെത്തിക്കാന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കി. കാണാതായ ഇന്‍സാസ് ഗണത്തിലെ മുഴുവന്‍ തോക്കുമെത്തിക്കാനാണ് നിര്‍ദേശം.
വെള്ളിയാഴ്ച പരിശോധനയ്ക്കായി തോക്കുകള്‍ എത്തിക്കാനായിരുന്നു നിര്‍ദ്ദേശിച്ചതെങ്കിലും പോലീസ് എത്തിച്ചിരുന്നില്ല. മാവോയിസ്റ്റ് വേട്ട നടക്കുന്ന മലപ്പുറം, വയനാട് ജില്ലകളിലായി 44 റൈഫിളുകള്‍ ഉപയോഗിക്കുന്നതുകൊണ്ടാണ് വെള്ളിയാഴ്ച എത്തിക്കാന്‍ കഴിയില്ലെന്നു പോലീസ് അറിയിച്ചത്. തുടര്‍ന്ന് മാവോയിസ്റ്റ് മേഖലയില്‍ അടക്കം ഉപയോഗിക്കുന്ന റൈഫിളുകള്‍ തിങ്കളാഴ്ച പരിശോധനയ്ക്ക് എത്തിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി നിര്‍ദേശിച്ചു.