മലപ്പുറത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു
തിരൂരങ്ങാടി: ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഓറീസ സ്വദേശി പ്രകാശന്‍ (24) ന് കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.…

തിരൂരങ്ങാടി: ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഓറീസ സ്വദേശി പ്രകാശന്‍ (24) ന് കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. നില ഗുരുതരമായി തുടരുകയാണ്.പാലത്തിങ്ങല്‍ പള്ളിപ്പടി സ്വദേശിയുടെ വാടക ക്വാര്‍ട്ടേഴ്‌സില്‍ ആണ് പ്രകാശന്‍ രണ്ടുമാസമായി താമസിക്കുന്നത്. വ്യാഴാഴ്ച റൂമിലേക്ക് പുതിയതായി എത്തിയ ഒറീസ്സ സ്വദേശിയാണ് കത്തി കൊണ്ട് വയറിന് കുത്തിയത്.പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു . തിരൂരങ്ങാടി സ്റ്റേഷന്‍ പരിധിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാഴ്ച മുമ്പ് ഒരാള്‍ മരിച്ചിരുന്നു.