ഇന്തോനേഷ്യയില്‍ വീണ്ടും ചാവേറാക്രമണം
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുരബായയില്‍ പൊലീസ് ആസ്ഥാനത്തിനു നേരെയുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ രണ്ടു പൊലീസുകാര്‍ കൊല്ലപ്പെട്ടു. നാല് പൊലീസുകാര്‍ക്കും അഞ്ച് സാധാരണക്കാര്‍ക്കും പരുക്കേറ്റു. തിങ്കളാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ബൈക്കിലെത്തിയ…

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുരബായയില്‍ പൊലീസ് ആസ്ഥാനത്തിനു നേരെയുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ രണ്ടു പൊലീസുകാര്‍ കൊല്ലപ്പെട്ടു. നാല് പൊലീസുകാര്‍ക്കും അഞ്ച് സാധാരണക്കാര്‍ക്കും പരുക്കേറ്റു.
തിങ്കളാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ബൈക്കിലെത്തിയ സ്ത്രീയും പുരുഷനും പൊലീസ് ആസ്ഥാനത്തേക്ക് ബൈക്ക് ഓടിച്ചു കയറ്റിയശേഷം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം സുരബായയില്‍ മൂന്നു ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കു നേരെ ഐഎസുമായി ബന്ധമുള്ള ഒരു കുടുംബത്തിലെ ആറംഗങ്ങള്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 13പേര്‍ കൊല്ലപ്പെട്ടിരുന്നു.