സംസ്ഥാനത്ത് അടഞ്ഞുകിടക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ഈയാഴ്ച തുറന്നേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് അടഞ്ഞുകിടക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ഈയാഴ്ച തുറന്നേക്കും. നാളെ ചേരുന്ന മന്ത്രിസഭയോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ ബാറുകള്‍ ഒഴികെയുള്ള മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറക്കാന്‍…

തിരുവനന്തപുരം: സംസ്ഥാനത്ത് അടഞ്ഞുകിടക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ഈയാഴ്ച തുറന്നേക്കും. നാളെ ചേരുന്ന മന്ത്രിസഭയോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ ബാറുകള്‍ ഒഴികെയുള്ള മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയെങ്കിലും ഉടന്‍ തുറക്കേണ്ടെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. വലിയ തിരക്കിനുള്ള സാദ്ധ്യതയും, പ്രതിപക്ഷം രാഷ്ട്രീയായുധമാക്കുമോയെന്ന ആശങ്കയും ഇതിന് സര്‍ക്കാരിനെ പ്രേരിപ്പിച്ചു.എന്നാല്‍, കോണ്‍ഗ്രസും ബി.ജെ.പിയും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മദ്യശാലകള്‍ തുറന്നിട്ടുണ്ട്. ഇന്ന് തലസ്ഥാനത്ത് മടങ്ങിയെത്തുന്ന എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഇക്കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യും. അയല്‍ സംസ്ഥാനങ്ങളിലെല്ലാം മദ്യശാലകള്‍ തുറന്ന സാഹചര്യത്തില്‍ കേരളം മാറി നില്‍ക്കേണ്ടതില്ലെന്ന് ബെവ്കോ എം.ഡി സ്‌പര്‍ജന്‍ കുമാര്‍ പറഞ്ഞു.