
സംസ്ഥാനത്തെ മദ്യശാലകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി
May 6, 2020തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം നിലപാട് ആവര്‍ത്തിച്ചത്. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയുമായി എക്‌സൈസ് മന്ത്രിയും എക്‌സൈസ് കമ്മീഷണറും ചേര്‍ന്ന് കൂടിക്കാഴ്ച നടത്തിയത്.
മദ്യശാലകള്‍ തത്കാലം തുറക്കേണ്ടതില്ല. ഇപ്പോള്‍ തുറന്നാല്‍ മറ്റുസംസ്ഥാനങ്ങളിലേത് പോലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി .