പാഴ്‌സലായി മദ്യം വില്‍ക്കാന്‍ താല്‍പര്യമില്ലെന്ന് ബാറുടമകള്‍

പാഴ്‌സലായി മദ്യം വില്‍ക്കാന്‍ താല്‍പര്യമില്ലെന്ന് ബാറുടമകള്‍

May 15, 2020 0 By Editor

ഓണ്‍ലൈന്‍ വഴി മദ്യ വില്‍ക്കാനുള്ള ബുക്കിംഗിനായി ബെവ്കോ ഇന്ന് സ്വകാര്യ കംബനിയുമായി ധാരണയിലെത്തും. അതേസമയം ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയാല്‍ പാഴ്സല്‍ വില്‍ക്കാന്‍ താല്‍പര്യമില്ലെന്ന് ബാറുടമകള്‍ സര്‍ക്കാരിനെ അറിയിച്ചതായാണ് വിവരം. ബാറുകളിലെ മദ്യം പാഴ്സല്‍ വില്പന നടത്തേണ്ടത് ബെവ്കോയിലെ അതേ വിലയിലാണ്. അതിനാല്‍ തന്നെ ബാറുടമകള്‍ പാഴ്സല്‍ വില്‍പ്പനയോട് വലിയ താത്‌പര്യം കാണിക്കുന്നില്ല എന്നാണ് റിപ്പോർട്ടുകൾ.