ടി​ക്ക്ടോ​ക്ക് ഉ​ള്‍​പ്പ​ടെ ചൈ​നീ​സ് മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ അ​പ​ക​ട​കാ​രി​ക​ളാ​ണെ​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍

June 17, 2020 0 By Editor

ന്യൂ​ഡ​ല്‍​ഹി: ടി​ക്ക്ടോ​ക്ക് ഉ​ള്‍​പ്പ​ടെ ചൈ​നീ​സ് മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ അ​പ​ക​ട​കാ​രി​ക​ളാ​ണെ​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍. ആപ്പുകള്‍ സുരക്ഷിതമല്ലെന്നും വലിയ തോതില്‍ ഡാറ്റ ഇന്ത്യക്ക് പുറത്തേക്ക് എത്തിക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഇന്‍റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയത്. ചൈ​നീ​സ് മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ നി​രോ​ധി​ക്കു​ക​യോ അ​ല്ലെ​ങ്കി​ല്‍ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ജ​ന​ങ്ങ​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കു​ക​യോ ചെ​യ്യ​ണ​മെ​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

വീഡിയോ കോണ്‍ഫറന്‍സ് സംവിധാനങ്ങള്‍ക്ക് വ്യാപകമായി ഉപയോഗിക്കുന്ന സൂം ആപ്പ്, വീഡിയോ വിനോദ ആപ്പായ ടിക് ടോക്, മറ്റു യുട്ടിലിറ്റി ആപ്പുകളായ യു.സി ബ്രൗസര്‍, എക്സന്‍ഡര്‍, ഷെയര്‍ ഇറ്റ്, ക്ലീന്‍ മാസ്റ്റര്‍ എന്നിവയാണ് ഇന്‍റലിജന്‍സ് എജന്‍സികള്‍ വിലക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ​ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ സു​ര​ക്ഷി​ത​മ​ല്ലെ​ന്നും ഇ​തി​ലെ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്ത​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഏ​ജ​ന്‍​സി​ക​ള്‍ മു​ന്ന​റി​യി​പ്പു ന​ല്‍​കി.