
അമൃതാനന്ദമയി മഠത്തില് വിദേശവനിത കെട്ടിടത്തിനു മുകളില്നിന്ന് ചാടി ജീവനൊടുക്കി
June 24, 2020അമൃതാനന്ദമയി മഠത്തില് വിദേശവനിത കെട്ടിടത്തിനു മുകളില്നിന്ന് ചാടി ജീവനൊടുക്കി.ബ്രിട്ടീഷ് വനിത സ്റ്റെഫേഡ്സിയോന (45) ആണ് മരിച്ചത്. മഠത്തിലെ പ്രധാനകെട്ടിടത്തിന്റെ 11 – നിലയില്നിന്നാണ് ഇവര് താഴേക്ക് ചാടിയത്.ബുധനാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം ഉണ്ടായത്.
യുവതി ഇന്ന് ഉച്ചക്കും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പോലീസ് എത്തി അനുനയിപ്പിച്ചാണ് കെട്ടടിത്തിനു മുകളില്നിന്ന് താഴെ ഇറക്കിയത്.രാത്രി ഭജനത്തിന് കൂടെയുണ്ടായിരുന്നവര് പോയപ്പോഴാണ് ഇവര് വീണ്ടും കെട്ടിടത്തിന്റെ മുകള് നിലയില് എത്തിയത്.സംഭവത്തില് പോലീസ് അന്വേഷണം ആരംഭിച്ചു. ഇവര്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായതായി മഠം അധികൃതര് പറയുന്നു.