ടിക് ടോക്കിനുപിന്നാലെ ചൈനയുടെ  എയര്‍ കണ്ടീഷണര്‍, ടെലിവിഷന്‍ സെറ്റ് തുടങ്ങിയവയുടെ ഇറക്കുമതികള്‍ക്ക് ഉടനെ നിയന്ത്രണം വന്നേയ്ക്കും

ടിക് ടോക്കിനുപിന്നാലെ ചൈനയുടെ എയര്‍ കണ്ടീഷണര്‍, ടെലിവിഷന്‍ സെറ്റ് തുടങ്ങിയവയുടെ ഇറക്കുമതികള്‍ക്ക് ഉടനെ നിയന്ത്രണം വന്നേയ്ക്കും

June 30, 2020 0 By Editor

ടിക് ടോക്കിനുപിന്നാലെ എയര്‍ കണ്ടീഷണര്‍, ടെലിവിഷന്‍ സെറ്റ് തുടങ്ങി 12ലധികം ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പാര്‍ട്‌സുകളുടെ ഇറക്കുമതിക്കും ഉടനെ നിയന്ത്രണം കൊണ്ടുവരും. വിദേശ ഉത്പന്നങ്ങളെ, പ്രത്യേകിച്ച്‌ ചൈനയില്‍ നിന്നുള്ളവയെ അവഗണിക്കാനാണ് ലക്ഷ്യം. ടയര്‍മുതല്‍ ചന്ദനത്തിരിവരെയുള്ള ഉത്പന്നങ്ങള്‍ രാജ്യത്ത് വന്‍തോതില്‍ നിര്‍മിക്കുന്നത്‌ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ നേരത്തെ തന്നെ തുടങ്ങി കഴിഞ്ഞിരുന്നു. ലിഥിയം അയണ്‍ ബാറ്ററി, ആന്റിബയോട്ടിക്ക്, പെട്രോകെമിക്കല്‍സ്, വാഹന ഭാഗങ്ങള്‍, കളിപ്പാട്ടങ്ങള്‍, സ്റ്റീല്‍, അലുമിനിയം, പാദരക്ഷ എന്നിവയുടെ നിര്‍മാണം പ്രാദേശികമായി പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ ഉണ്ടാകും.

കസ്റ്റംസ് തീരുവ വര്‍ധന, സാങ്കേതിക മാനദണ്ഡങ്ങള്‍ ചൂണ്ടിക്കാണിച്ച്‌ തടസ്സമേര്‍പ്പെടുത്തല്‍ തുടങ്ങിയവഴികള്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും . നിര്‍ദിഷ്ട തുറമുഖങ്ങളിലൂടെമാത്രം ഇത്തരം ഉത്പന്നങ്ങളുടെ ഇറക്കുമതി പരിമിതപ്പെടുത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നു എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.