
വിവാദ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയോടു നിലപാട് കടുപ്പിച്ച് ബിഎസ്‌എന്‍എല്‍; 30 ദിവസത്തിനകം ക്വാര്‍ട്ടേഴ്‌സ് ഒഴിയണം
June 30, 2020കൊച്ചി: കുട്ടികള്‍ക്കു മുന്നില്‍ മനപൂര്‍വം നഗ്നത പ്രദര്‍ശിപ്പിക്കുകയും അതു സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്ത വിവാദ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയോടു നിലപാട് കടുപ്പിച്ച് ബിഎസ്‌എന്‍എല്‍. കൊച്ചിയിലെ ക്വാര്‍ട്ടേഴ്‌സ് 30 ദിവസത്തിനകം ഒഴിയണമെന്നാണ് ആവശ്യപ്പെട്ടു രഹ്നയ്ക്ക് കത്തു നല്‍കി. കുട്ടികള്‍ക്ക് മുന്നില് നഗ്‌നത പ്രദര്‍ശിപ്പിച്ചതിന്റെ പേരിലെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് ബി എസ് എന്‍ എല്ലിന്റെ നടപടി.
നിര്‍ബന്ധിത വിരമക്കിലിന് നേരത്തെ രഹ്നയ്ക്ക് നോട്ടീസ് നല്കിയിരുന്നു. ഈ നോട്ടീസില്‍ അപ്പീല്‍ നല്‍കിയിരിക്കെയാണ് ക്വാര്‍ട്ടേഴ്‌സ് ഒഴിയണമെന്ന നിര്‍ദേശിച്ചിരിക്കുന്നത്. നഗ്നശരീരത്തില്‍ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച്, ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നാണ് രഹ്നാഫാത്തിമയിക്കെതിരായ കേസ്. പോക്സോ കേസുള്‍പ്പെടെ ജാമ്യം കിട്ടാത്ത വകുപ്പിലാണ് രഹ്നയ്‌ക്കെതിരെ കേസെടുത്തത്.