58.3 കോടി വ്യാജ അക്കൗണ്ടുകള്‍ ഫേസ്ബുക്ക് അടച്ചുപൂട്ടി: ഇനിയും മൂന്ന് നാല് ശതമാനം ബാക്കി
പാരിസ്: ഈ വര്‍ഷം ആദ്യ മൂന്നു മാസത്തോടെത്തന്നെ 58.3 കോടി വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ അടച്ചുപൂട്ടിയതായി ഫേസ്ബുക്ക് അറിയിച്ചു. വിദ്വേഷ പ്രസംഗത്തിനും ഭീകരവാദ പ്രചാരണത്തിനും ആക്രമോത്സുക സന്ദേശങ്ങള്‍ക്കും…
പാരിസ്: ഈ വര്‍ഷം ആദ്യ മൂന്നു മാസത്തോടെത്തന്നെ 58.3 കോടി വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ അടച്ചുപൂട്ടിയതായി ഫേസ്ബുക്ക് അറിയിച്ചു. വിദ്വേഷ പ്രസംഗത്തിനും ഭീകരവാദ പ്രചാരണത്തിനും ആക്രമോത്സുക സന്ദേശങ്ങള്‍ക്കും…
പാരിസ്: ഈ വര്‍ഷം ആദ്യ മൂന്നു മാസത്തോടെത്തന്നെ 58.3 കോടി വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ അടച്ചുപൂട്ടിയതായി ഫേസ്ബുക്ക് അറിയിച്ചു. വിദ്വേഷ പ്രസംഗത്തിനും ഭീകരവാദ പ്രചാരണത്തിനും ആക്രമോത്സുക സന്ദേശങ്ങള്‍ക്കും ലൈംഗിക അതിപ്രസരത്തിനുമെതിരെ സാമൂഹിക ഗുണനിലവാരം ഉറപ്പാക്കുന്നതിെന്റ ഭാഗമായാണിതെന്ന് ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചു. എന്നാല്‍, ഇനിയും മൂന്ന്‌നാല് ശതമാനം വ്യാജ അക്കൗണ്ടുകള്‍ അവശേഷിക്കുന്നുണ്ടെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
കേംബ്രിജ് അനലറ്റിക വിവര സ്വകാര്യത ആരോപണത്തെ തുടര്‍ന്ന് ഉയര്‍ന്ന സുതാര്യത ആവശ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഫേസ്ബുക്ക് അധികൃതര്‍. നൂറു ശതമാനം സ്പാമുകളും കണ്ടെത്തുകയും സ്പാമുകളായി പരിണമിച്ച 83.7 കോടി പോസ്റ്റുകള്‍ ഒഴിവാക്കുകയും ചെയ്തു. 34 കോടിയോളം വരുന്ന ആക്രമോത്സുകമായ ഗ്രാഫിക്‌സ് ഉള്‍പ്പെടുന്ന പോസ്റ്റുകള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ നിര്‍മിത ബുദ്ധി ഉപയോഗിച്ച് മെച്ചപ്പെടുത്തിയ സാേങ്കതികവിദ്യ സഹായകരമായിട്ടുണ്ട്. ഫേസ്ബുക്ക് നടപടിയെടുത്തവയില്‍ 38 ശതമാനം മാത്രമാണ് സ്വന്തം പരിശ്രമത്താല്‍ കണ്ടെത്തിയത്. ബാക്കിയെല്ലാം ഉപയോക്താക്കള്‍ ശ്രദ്ധയില്‍പെടുത്തിയതാണ്.