സഹപ്രവര്‍ത്തകന്റെ പിറന്നാളിന് വിജയ്‌യുടെ കിടിലന്‍ സര്‍പ്രൈസ് ഗിഫ്റ്റ്

കേരളത്തിലും തമിഴ്‌നാട്ടിലും നിരവധി ആരാധകര്‍ ഉള്ള നടനാണ് ഇളയദളപതി വിജയ്. ആരാധകരോടും സഹപ്രവര്‍ത്തകരോടും സ്‌നേഹത്തോടും അവര്‍ അര്‍ഹിക്കുന്ന പരിഗണനയോടു കൂടി മാത്രം പെരുമാറുന്ന ചുരുക്കം ചില നടന്മാരില്‍ ഒരാളാണ് വിജയ്.

കഴിഞ്ഞ ദിവസം സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്റെ പിറന്നാള്‍ ദിനത്തിലാണ് സര്‍പ്രൈസ് ഒരുക്കിയത്. പിറന്നാള്‍ ദിവസം സഹപ്രവര്‍ത്തകന് വിജയ് സമ്മാനമായി നല്‍കിയത് ക്രിക്കറ്റ് ബാറ്റ് ആയിരുന്നു. ഹാപ്പി ബര്‍ത്ത്‌ഡേ നന്‍പാ എന്നായിരുന്നു ബാറ്റില്‍ എഴുതിയിരുന്നത്. സന്തോഷ് നാരായണന്‍ തന്നെയാണ് ഈ കാര്യം ട്വിറ്ററിലൂടെ ട്വീറ്റ് ചെയ്തത്.

ഭരതന്‍ സംവിധാനം ചെയ്ത ഭൈരവ എന്ന ചിത്രത്തിനായിരുന്നു ഇരുവരും ആദ്യമായി ഒരുമിച്ചത്. രജനികാന്തിന്റെ കാലയിലും സംഗീതം ഒരുക്കിയിരിക്കുന്നത് സന്തോഷ് നാരായണന്‍ തന്നെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *