ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഗുണ്ടാസംഘത്തിന്റെ വെടിയേറ്റ് എട്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഗുണ്ടാസംഘത്തിന്റെ വെടിയേറ്റ് എട്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു. ഇതില്‍ ഒരാള്‍ ഡി വൈ എസ് പിയും മൂന്ന് എസ് ഐമാരും ഉള്‍പ്പെടും. നാല് പോലീസുകാര്‍ക്ക് പരുക്കേറ്റു.…

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഗുണ്ടാസംഘത്തിന്റെ വെടിയേറ്റ് എട്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു. ഇതില്‍ ഒരാള്‍ ഡി വൈ എസ് പിയും മൂന്ന് എസ് ഐമാരും ഉള്‍പ്പെടും. നാല് പോലീസുകാര്‍ക്ക് പരുക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്. കാണ്‍പൂര്‍ ഡി വൈ എസ് പി ദേവേന്ദ്ര മിശ്രയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു.

കാണ്‍പൂരിലെ ദിക്‌റു വില്ലേജിലാണ് പോലീസും ക്രമിനല്‍ സംഘവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വികാസ് ദുബേക്കു വേണ്ടിയുള്ള തിരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്. 60 ഓളം ക്രിമിനല്‍ കേസുകള്‍ ദുബേക്ക് എതിരെ നിലവിലുണ്ട്. അടുത്തിടെയുണ്ടായ ഒരു കൊലപാത കേസുമായി ബന്ധപ്പെട്ടാണ് പോലീസ് തിരിച്ചില്‍ നടത്തിയത്. എന്നാല്‍ ഒളിച്ചിരുന്ന ഗുണ്ടാസംഘം തിരിച്ചിലിന് എത്തിയ പോലീസിന് നേരെ വെടിവെക്കുകയായിരുന്നു. ഗ്രാമത്തിലേക്കുള്ള റോഡുകളെല്ലാം ഭീകരര്‍ ബ്ലോക്ക് ചെയ്തിരുന്നതായും ഇതെല്ലാം മാറ്റിയാണ് പോലീസ് പ്രതിയെ പിടികൂടാന്‍ എത്തിയതെന്നും ഡി ജി പി എച്ച്‌ സി അവസ്തി പ്രതികരിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story