
കോവിഡ് ; റഷ്യയേയും മറികടന്ന് ഇന്ത്യ കുതിക്കുന്നു
July 9, 2020ഡൽഹി; രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. സംസ്ഥാനങ്ങള്‍ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം പ്രതിദിന കണക്ക് 25, 000 കടന്നേക്കും. ലോകരാജ്യങ്ങളുടെ പട്ടികയില്‍ റഷ്യയെ മറികടന്ന് ഇന്ത്യ ഇന്ന് മൂന്നാം സ്ഥാനത്തെത്തും
രാജ്യത്ത് രോഗവ്യാപനം തീവ്രമായി തുടരുന്നതാണ് ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്താനുള്ള സാഹചര്യം. നിലവില്‍ മൂന്നാം സ്ഥാനത്തുള്ള റഷ്യയില്‍ 6,80, 283 രോഗികളാണുള്ളത്. ഇന്നലെ വൈകിട്ട് സംസ്ഥാനങ്ങള്‍ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇന്ന് കോവിഡ് കേസുകള്‍ ഏഴു ലക്ഷത്തിനടുത്തെത്തും.