
ചീഫ് സെക്രട്ടറിയുടെ ഡ്രൈവര്‍ക്ക് കോവിഡ്; രണ്ടാം സമ്പര്‍ക്കപട്ടികയില്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉൾപ്പെട്ടേക്കും
July 9, 2020തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ ചീഫ് സെക്രട്ടറിയും രണ്ടാം സമ്പര്‍ക്കപട്ടികയില്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉള്‍പ്പെടും. നാലാം തീയതിവരെ വേങ്ങാട് സ്വദേശിയായ ഡ്രൈവര്‍ സെക്രട്ടേറിയറ്റില്‍ ജോലി ചെയ്തിരുന്നു. ചീഫ് സെക്രട്ടറിയുടെ സ്രവം പരിശോധനക്കായി ശേഖരിക്കുകയും അദ്ദേഹം നിരീക്ഷണത്തില്‍ പോകുകയും ചെയ്തു. മുഖ്യമന്ത്രിയുമായി നിരന്തരം ചീഫ് സെക്രട്ടറി ചര്‍ച്ച നടത്തിയിരുന്നു. സെക്കന്‍ഡറി പട്ടികയിലുള്ളവര്‍ നിരീക്ഷണത്തില്‍ പോകണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.