സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; സമ്പർക്കം 133 പേർക്ക്
July 9, 2020തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. സമ്പർക്കം വഴി 133 പേർക്ക് രോഗം ബാധിച്ചു. 149 പേർ രോഗമുക്തി നേടി. .ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 74 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.ഉറവിടം അറിയാത്തതായി ഏഴുപേരുണ്ട്.
തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത്. ഇവിടെ 95 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറത്ത് 55 പേര്‍ക്കും പാലക്കാട്ട് 50 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. കോവിഡ് രോഗികള്‍ ജില്ലതിരിച്ച് : തിരുവനന്തപുരം-95, കൊല്ലം- 10, പത്തനംതിട്ട-7 , ആലപ്പുഴ-22, കോട്ടയം- 7, ഇടുക്കി-20, എറണാകുളം-12, തൃശൂര്‍-27, പാലക്കാട്-50, മലപ്പുറം-55, കോഴിക്കോട്-8, വയനാട്-7, കണ്ണൂര്‍-8, കാസര്‍ഗോഡ്-11.