സംസ്ഥാനത്ത് ഓഗസ്റ്റ് വരെ സ്‌കൂളുകള്‍ തുറക്കാനാവില്ല, ഓണ്‍ലൈന്‍ പഠനം തുടരുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഓഗസ്റ്റ് വരെ സ്‌കൂളുകള്‍ തുറക്കാനാവില്ല, ഓണ്‍ലൈന്‍ പഠനം തുടരുമെന്ന് മുഖ്യമന്ത്രി

July 9, 2020 0 By Editor

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓഗസ്റ്റ് വരെ തുറക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ഥിതി അനുകൂലമാണെങ്കില്‍ തുടര്‍ന്നും ഓണ്‍ലൈന്‍ പഠനം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്ത് കോവിഡ് സമ്പര്‍ക്കരോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഉറവിടമറിയാത്ത കേസുകളുടെ എണ്ണവും വര്‍ധിക്കുന്നു. ഈ സാഹചര്യത്തിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ പറ്റില്ല.