
സ്വപ്ന സുരേഷും സന്ദീപ് നായരുമായി വരുന്ന വാഹനത്തിന്റെ ടയർ പഞ്ചറായി ; മറ്റൊരു കാറിൽ പ്രതികളുമായി എൻഐഎ സംഘം കൊച്ചിയിലേക്ക്
July 12, 2020സ്വർണക്കടത്തുകേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരുമായി എൻഐഎ സംഘം വാളയാർ ചെക്പോസ്റ്റ് കടന്നു കേരളത്തിലേക്ക്.പാലക്കാട് കഴിഞ്ഞപ്പോൾ പ്രതികളുടെ വാഹനത്തിന്റെ ടയർ പഞ്ചറായത് കുറച്ചുനേരത്തേക്ക് ആശങ്കയുണ്ടാക്കി.പിന്നീട് സ്വപ്നയേയും സന്ദീപിനെ കൊണ്ടുവരുന്ന വാഹനത്തിൽ കയറ്റി കൊണ്ട് വരികയാണ്. പ്രതികളെ കൊണ്ടുവരുന്ന വഴിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ പ്രതിഷേധസമരം നടത്തിയെങ്കിലും പൊലീസ് ഇടപെട്ട് ഒഴിവാക്കി.